Search This Blog

Tuesday, November 5, 2013

HUMAN HORMONS

ശരീരത്തിലെ രാസസന്ദേശവാഹകരാണ് ഹോർമോണുകൾ എന്ന് നിങ്ങൾക്കറിയാമല്ലോ?മനുഷ്യരിലും ഹോർമോണുകൾ ഉല്പാദിപ്പിക്കുന്നുണ്ട്.അന്തഃസ്രാവീഗ്രന്ഥികൾ മുഘേനയാണ് മനുഷ്യരിൽ ഹോർമോണുകൾ ഉല്പാദിപ്പിക്കപ്പെടുന്നത്.ഇവ ഹോർമോണുകളെ നേരിട്ട് രക്തത്തിലേക്ക് കടത്തിവിടുകയാണ് ചെയ്യുന്നത്.ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി കരളാണ്.പക്ഷേ വലിയ അന്തഃസ്രാവീഗ്രന്ഥി തൈറോയിഡ് ഗ്രന്ഥിയാണ്.
തൈറോക്സിൻ
തൈറോയിഡ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന പ്രധാന ഹോർമോൺ.തൈറോക്സിന്റെ നിർമാണത്തിന് അയഡിൻ അത്യാവശ്യമാണ്.തൈറോക്സിന്റെ കുറവ് മൂലം കുട്ടികളിൽ ക്രെറ്റിനിസം എന്ന രോഗമുണ്ടാകുന്നു.മുതിർന്നവരിൽ ഇത് മിക്സിഡിമ എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഇൻസുലിൻ,ഗ്ലൂക്കഗോൺ
പാങ്ക്രിയാസിലെ ഐലെറ്റ്സ് ഓഫ് ലാങ്ങർ ഹാൻസിൽനിന്നും ഉല്പാദിപ്പിക്കപ്പെടുന്നു.മൂത്രത്തിന്റെ അളവ് നിയന്ത്രിക്കുന്നു.ഇവയുടെ കുറവ് മൂലം ഡയബറ്റിസ് ഇൻസിപിഡസ് എന്ന രോഗമുണ്ടാകുന്നു.
പാരാതോർമോൺ
പാരാതൈറോയിഡ് ഗ്രന്ഥിയിൽ നിന്ന് ഉല്പാദിപ്പിക്കുന്നു.രക്തത്തിലെ കാൽസ്യത്തിന്റെ അളവ് നിയന്ത്രിക്കുന്നു.
അൽഡോസ്റ്റീറോൺ,കോർട്ടിസോൾ,ഈസ്ട്രജൻ,അഡ്രിനാലിൻ
അഡ്രിനൽ ഗ്രന്ഥിയിൽ നിന്ന് ഉല്പാദിപ്പിക്കുന്നു.
ഓക്സിറ്റോസിൻ
ഗർഭപാത്രത്തിന്റെ സങ്കോചത്തിന് സഹായിക്കുന്നു.പ്രസവം നേരത്തേയാക്കാൻ ഇത് കുത്തിവയ്ക്കാറുണ്ട്
സൊമാറ്റോട്രോപിൻ
വളർച്ചയെ സഹായിക്കുന്നു. പിറ്റ്യൂറ്ററി ഗ്രന്ഥി ഉല്പാദിപ്പിക്കുന്നു.
വാമനത്വം=സൊമാറ്റോട്രോപിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം
ഭീമാകാരത്വം=വളർച്ചയുടെ ആദ്യഘട്ടത്തിൽ തന്നെ സൊമറ്റോട്രോപിന്റെ ഉല്പാദനം കൂടുന്നത് മൂലം ഉണ്ടാകുന്ന രോഗം *അക്രോമെഗലി=പ്രായമായവരിൽ സൊമാറ്റോട്രോപിന്റെ ഉല്പാദനം കൂടുന്നത് മൂലം ഉണ്ടാകുന്ന രോഗം
*യുവത്വഹോർമോൺ=തൈമസ്
*അടിന്തിര ഹോർമോൺ=അഡ്രിനാലിൻ
*മാസ്റ്റർ ഗ്രന്ഥി=പിറ്റ്യൂറ്ററി ഗ്രന്ഥി

No comments:

Post a Comment