Search This Blog

Wednesday, November 20, 2013

ZEBRA


സീബ്ര
സീബ്രകൾ പൊതുവെ മൂന്ന് വിഭാഗക്കാരാണു.പ്ലെയിൻസീബ്രകൾ
,മൗണ്ടൻസീബ്രകൾ,ഗ്രീവീസ് സീബ്രകൾ. പ്ലെയിൻസീബ്രകളെ തെക്കുകിഴക്കൻ ആഫ്രിക്കയിലെ പുൽമേടുകളിലാണു കാണുന്നത്. മൗണ്ടൻസീബ്രകൾ തെക്കുപടിഞ്ഞാറൻ ആഫ്രിക്കയിലാണുകാണുന്നത്. ഗ്രീവീസ് സീബ്രകൾ ഏത്യോപ്യയിലും കെനിയയിലും കാണുന്നത്.കൂട്ടത്തിൽ തടിമിടുക്ക് കൂടുതൽ ഇവർക്കാണു. സീബ്രകളുടെ വാലിനു കുതിരവാലിനേക്കൾ നീളമുണ്ട്.





സാധാരണ സീബ്രകൾക്ക് 300 മുതൽ 450 കിലോവരെ ഭാരമുണ്ടാകും.കേൾവിയിൽ കേമന്മാരാണു സീബ്രകൾ.നടപ്പാണു സീബ്രകൾക്ക് കൂടുതൽ ഇഷ്ടമെങ്കിലും ഓട്ടത്തിലും ഇവർ മോശക്കാരല്ല.അങ്ങോട്ടും ഇങ്ങോട്ടും മാറിയോടി ശത്രുക്കളെ പറ്റിക്കുന്നതിൽ വിരുതന്മാരണിവർ.ശത്രുക്കളിൽ നിന്നും രക്ഷനേടാൻ സീബ്രകൾ കൂട്ടമായാണു കൂടുതലും സഞ്ചരിക്കുന്നത്.
പുൽമേടുകൾ ധാരാളമുള്ള സ്തലങ്ങളിലാണു ഇവർ കൂട്ടമായി താമസിക്കുന്നത്. സീബ്രകളും ഇപ്പോൾ വംശനാശം നേരിടുന്നു
For more details comment your email adress……………………………………………………

No comments:

Post a Comment